കായംകുളത്ത് ക്വട്ടേഷന്‍ ആക്രമണം; വീട് കയറി ആക്രമണം നടത്തിയ സംഘത്തിനെതിരെ പരാതി


ആലപ്പുഴ:കായംകുളത്ത് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. ഗോവിന്ദമുട്ടം സ്വദേശി ചന്ദ്രന്റെ വീട്ടിലാണ് ആക്രമണം നടന്നത്.

ഇന്നലെ രാത്രിയോടെയാണ് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചതെന്ന് ചന്ദ്രൻ പറഞ്ഞു. ആക്രമണത്തിൽ ചന്ദ്രനും കുടുംബത്തിനും പരുക്കേറ്റു. വീട് മുഴുവനും അടിച്ചു തകർത്ത നിലയിലാണ്.