കാമുകിയെ വീട്ടുകാരറിയാതെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോകവേ കാര്‍ അപകടത്തില്‍പ്പെട്ടു; പെണ്‍കുട്ടിയ്ക്കും യുവാവിന്റെ ബന്ധുക്കള്‍ക്കും പരിക്ക്


തിരുവനന്തപുരം: വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കോലിയക്കോടാണ് സംഭവം.

കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെണ്‍കുട്ടിയും വിഴിഞ്ഞം സ്വദേശിയായ ഷമീര്‍ (24) സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഓണ്‍ലൈനിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കൂട്ടിയശേഷം ഷമീറിന്റെ ബന്ധുക്കള്‍ക്കൊപ്പം വിഴിഞ്ഞത്തേക്കു പോകുകയായിരുന്നു ഇരുവരും. കോലിയക്കോട് പുലന്തറയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിനോടു ചേര്‍ന്നുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്.

അപകടത്തില്‍ ഷമീറിന്റെ ബന്ധുക്കളായ ഹക്കീം, സുബൈദ് എന്നിവര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകരമാണെന്ന് പറയുന്നു. പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷമീറും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പമുള്ള കാര്യം രക്ഷിതാക്കള്‍ക്ക് അറിയാമായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കള്‍ അറിയിച്ചിരുന്നത്.