കാപ്പാട് ഹോസ്പിറ്റൽ കീരിയാടത്ത് റോഡ് നാടിന് സമർപ്പിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2019-20 വർഷത്തെ തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തിരുവങ്ങൂർ എട്ടാം വാർഡിലെ കാപ്പാട് ഹോസ്പിറ്റൽ കീരിയാടത്ത് റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷീബ ശ്രീധരൻ, മുൻ വാർഡ് മെമ്പർ ടി.കെ.ഗീത ഒ.വാസുദേവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.