കാപ്പാട് ബീച്ച് പ്രവേശന ഫീസ്‌ അനുവദിക്കില്ല; യൂത്ത് കോൺഗ്രസ്


കാപ്പാട്: കാപ്പാട് ബീച്ചിലെ ബ്ലൂ ഫ്ലാഗിന്റെ പേരിലുള്ള പ്രവേശന ഫീസും പാർക്കിങ് ഫീസും പിൻവലിക്കുക, തൊഴിലവസരങ്ങളിൽ പ്രദേശവാസികൾക്ക് പ്രഥമ പരിഗണന നൽകുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലേക്ക് യൂത്ത് മാർച്ച് സംഘടിപ്പിച്ചു.

കാപ്പാട് ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ഡിസിസി മെമ്പർ കണ്ണഞ്ചേരി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവേശന ഫീസിന്റെ പേരിൽ നടക്കുന്ന പകൽകൊള്ള അവസാനിപ്പിക്കുമെന്ന് കണ്ണഞ്ചേരി വിജയൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നിതിൻ തിരുവങ്ങൂർ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ്‌ബോസ്‌,ഇക്ബാൽ തങ്ങൾ, ഷബീർ ഇളവനക്കണ്ടി, റാഷിദ് മുത്താമ്പി എന്നിവർ സംസാരിച്ചു.
ഷഹീർ കാപ്പാട്, ജംഷി കാപ്പാട്, മർവാൻ കാപ്പാട്, റംഷി കാപ്പാട്, ബിബിനിത്ത്.എം, ജർബീഷ്, റഷിൻ സ്വർണക്കുളം എന്നിവർ നേതൃത്വം നൽകി.