കാപ്പാട് തോണി മറിഞ്ഞു, തകര്‍ന്നു; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്
കൊയിലാണ്ടി: കാപ്പാട് തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാപ്പാടിനും പൊയില്‍ക്കാവിനും ഇടയിലാണ് അപകടം നടന്നത്. കാപ്പാട് സ്വദേശികളായ മിത്രന്‍, ശിവാനന്ദന്‍, പ്രഭീഷ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
സംഭവത്തില്‍ തോണി തകരുകയും, മീന്‍ വല നഷ്ടപ്പെടുകയും ചെയ്തു. മറ്റ് തോണിക്കാരും, നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.