കാനത്തിൽ ജമീല തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ചു
കൊയിലാണ്ടി: നിയുക്ത കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ചു. സി.എച്ച്.സി യിലേക്ക് വളരെ അടിയന്തിരമായി ചേയ്യേണ്ട ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കാൻ മെഡിക്കൽ ഓഫീസർ ഡോ.അനി യോട് ജമീല ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുസോമൻ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം ഷബ്ന ഉമ്മാരിയിൽ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം എം.നൗഫൽ, മെഡിക്കൽ ഓഫീസർ ഡോ അനി, ഡോ അമലു, ഡോ ശ്രീരാജ്, ഹെൽത്ത് ഇൻസ്പക്റ്റർ ജെ കെ ശശി, സ്റ്റാഫ് നേഴ്സ് ഷിബി എസ് എൻ, ഫാർമസിസ്റ്റ് ദിനേഷ് എന്നിവരും സന്നിഹിതരായി.