കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി
കൊയിലാണ്ടി: നിയുക്ത കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലൊരുക്കിയ സജ്ജീകരങ്ങൾ പരിശോധിച്ചു.
ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ചു കാര്യങ്ങൾ വിലയിരുത്തി.
അവലോകന യോഗത്തിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാർ അഡ്വ.കെ സത്യൻ, സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, ഇ.കെ അജിത്ത് മാസ്റ്റർ, വിജില, ഇന്ദിര ടീച്ചർ, കൗൺസിലർ എ അസീസ്, സിപിഎം ഏരിയ സിക്രട്ടറി കെ കെ മുഹമ്മദ്, ആശുപത്രി സുപ്രണ്ട്, ലെ സെക്രട്ടറി എന്നിവർ പങ്കെടുത്തു.