കാനത്തില്‍ ജമീലയുടെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു


കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് സമാപനമായി. നാലു ദിവസങ്ങളിലായി നൂറോളം സ്വീകരണ കേന്ദ്രങ്ങളിലെത്തിയത് വന്‍ ജനക്കൂട്ടമാണ്. ഇന്നലെ രാവിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മാടാക്കരയിലായിരുന്നു ആദ്യ സ്വീകരണം.

ഞാണം പൊയിലിലും മേലൂര്‍ സെന്ററിലും എളാട്ടേരിയിലും ആളുകള്‍ തിങ്ങിക്കൂടി. കലോപ്പൊയിലിലേയും ചാത്തനാടത്തേയും ആവേശകരമായ സ്വീകരണമായിരുന്നു. തൂവപ്പാറയിലും കോച്ചേരി വയലിലും കാഞ്ഞിലശ്ശേരിയിലും വന്‍ ജനസഞ്ചയമാണ് സ്ഥാനാര്‍ത്ഥിയെ കാണാനെത്തിയത്. തുവ്വക്കോട്, കൊളക്കാട്, വെറ്റിലപ്പാറ, തിരുവങ്ങൂര്‍, കാപ്പാട്, വികാസ് നഗര്‍, വീചിക നഗര്‍, വെങ്ങളം ,കാട്ടില പീടിക തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചു.

പി.വിശ്വന്‍, ടി.ചന്തു, എം.വി.ശിവാനന്ദന്‍, കെ.കെ.മുഹമ്മദ്, ഇ.കെ.അജിത്ത്, എം.പി.ഷിബു, രാമചന്ദ്രന്‍ കുയ്യാണ്ടി, പി.ബാബുരാജ്, കെ.ടി.എം.കോയ, ടി.കെ.ചന്ദ്രന്‍, കെ.സത്യന്‍, ടി.വി.ഗിരിജ, സതി കിഴക്കയില്‍, ഷീബ മലയില്‍, എസ്.സുനില്‍ മോഹന്‍, രമേശ് ചന്ദ്ര, കെ.രവീന്ദ്രന്‍, കെ.ജീവാനന്ദന്‍, കെ.ഷിജു, സുരേഷ് ചങ്ങാടത്ത്, സി.അശ്വനി ദേവ്, പി.വേണു, രജീഷ് മാണിക്കോത്ത്, എല്‍.ജി.ലിജീഷ്, ബി.പി.ബബീഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.