കാട്ടു പന്നി ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍; കൂരാച്ചുണ്ടില്‍ കൃഷിയിടത്തിലെ കപ്പയും ചേമ്പും കാട്ടു പന്നിക്കൂട്ടം നശിപ്പിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേഖലയില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവായതായി പരാതി. കഴിഞ്ഞ ദിവസം ചാലിടത്തില്‍ അബ്ദുല്‍ അസീസ് മാടപ്പാട്ടിന്റെ കൃഷിയിടത്തില്‍ കൂട്ടമായെത്തിയ കാട്ടു പന്നികള്‍ കൃഷി നശിപ്പിച്ചിരുന്നു. കൃഷിയിടത്തിലെ 50 ചുവട് കപ്പ, 25 ചുവട് ചേമ്പ് എന്നിവയാണ് നശിപ്പിച്ചത്.

കൂരാച്ചുണ്ടിലെ മലയോര മേഖലയില്‍ കാട്ടു പന്നികള്‍ വ്യാപകമായതോതില്‍കൃഷി നശിപ്പിക്കുന്നത് തുടരുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. വിഷയത്തില്‍വനം വകുപ്പ് അടിയന്തിരമായി ഇടപെടെണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

അതേസമയം കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചയെ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.