‘കാട്ടുപന്നിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത എനിക്കെന്ത് പേടി! ഓടിക്കൂടിയവര്‍ പറഞ്ഞുകേട്ടപ്പോള്‍ പിന്നെ ആകെ വിറയലായിരുന്നു’; കാട്ടുപന്നിയുമായി ഏറ്റുമുട്ടി രണ്ട് കുഞ്ഞുങ്ങളുടെ ജീവന് രക്ഷിച്ച മേപ്പയ്യൂരിലെ പതിനൊന്നുകാരന് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
മേപ്പയ്യൂര്‍: കാട്ടുപന്നിയില്‍ നിന്നും രണ്ടുപിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് രക്ഷിച്ച് താരമായിരിക്കുകയാണ് മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവ് മാവുള്ളതില്‍ റോബിന്. എങ്ങനെ കിട്ടി ഈ ധൈര്യം എന്ന് ചോദിക്കുമ്പോള്‍ റോബിന് പറയുന്നത് ‘ കാട്ടുപന്നിയെ കണ്ടിട്ടുപോലുമില്ലാത്ത എനിക്കെന്ത് പേടി?’ എന്നാണ്.
സംഭവത്തെക്കുറിച്ച് റോബിന് പറയുന്നതിങ്ങനെ:
”കോലായിലിരുന്ന് ഫോണില്‍ കളിച്ചോണ്ടിരിക്കെയാണ് എന്തോ ഒന്ന് അകത്തേക്ക് കുതിച്ചുപോയതായി തോന്നിയത്. ഉടനെ പിന്നാലെ പോയി. അകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞുങ്ങളുടെ അടുത്തെത്തിയ ആ സാധനം തിരിച്ച് എനിക്കുനേരെ വന്ന് വീണ്ടും അങ്ങോട്ടുതന്നെ തിരിച്ചുപോയി. അതോടെ ഒന്നും ആലോചിക്കാതെ അതിനെ തള്ളിമാറ്റി ഓടിക്കാനുള്ള ശ്രമമായി. ബഹളം കേട്ട് അമ്മയും മാമിയും സഹായത്തിനെത്തി. ടൈല്‍ പാകിയ തറയായതിനാല്‍ കാല്‍വഴുതി അത് തിരികെ ഓടി. ഇടയ്ക്ക് എന്റെ കാലിനിട്ട് ഒരു കുത്തുംതന്നു.’
കാട്ടുപന്നി എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അത് ആക്രമിക്കുമെന്നോ ഉപദ്രവിക്കുമെന്നോ ഒന്നും അറിയില്ലായിരുന്നു. ഏതോ ഒരു ജീവിയെന്നാണ് ആദ്യം തോന്നിയത്. കാട്ടുപന്നി തിരികെ പോയശേഷം ആളുകള്‍ ഓടിക്കൂടിയെത്തി ഓരോന്ന് പറയുന്നത് കേട്ടപ്പോള്‍ പിന്നെ ശരീരം ആകെ ഒരു വിറയലായിരുന്നെന്നും റോബിന് പറയുന്നു.
വാര്‍ത്തയറിഞ്ഞ് സ്കൂളിലെ അധ്യാപകരും ചില കൂട്ടുകാരുമെല്ലാം റോബിനെ കാണാനെത്തി. ‘നിനക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് തരുന്നുണ്ട് ഞങ്ങള്‍’ എന്നാണ് മാഷ് പറഞ്ഞതെന്നും റോബിന് പറയുന്നു.
റോബിന്റെ അച്ഛന് ലിതേഷ് ഡ്രൈവറാണ്. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തന്റെ മകനും ആ കുഞ്ഞുങ്ങളും രക്ഷപ്പെട്ടത് എന്തോ ഭാഗ്യം കൊണ്ടാണെന്നാണ് ലിതേഷ് പറയുന്നത്. വീടിനകത്തായതുകൊണ്ട് ടൈലില്‍ കാലുറക്കാത്തതിനാലാണ് പന്നിക്ക് ആക്രമിക്കാന്‍ കഴിയാതെ പോയത്. മുറ്റത്തോ മറ്റോ ആയിരുന്നെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ പേടിയാണെന്നും അദ്ദേഹം പറയുന്നു.
വീട്ടില്‍ വിരുന്നു വന്ന അമ്മാമനായ രജീഷിന്റെയും അതുല്യയുടെയും മക്കളായ ഒന്നരവയുള്ള ആഷ്മിയേയും ആഷ്മികയേയുമാണ് റോബിന് കാട്ടുപന്നിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 11.30 യോടെയാണ് സംഭവം. അതിവേഗത്തില്‍ ഓടി വന്ന കാട്ടുപന്നി നേരെ വീട്ടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്ന