കാട്ടിലപ്പീടികയിൽ കെ.റെയിൽ വിരുദ്ധ സമരം 200 ദിവസം പിന്നിട്ടു
ചേമഞ്ചേരി: അർധ അതിവേഗ റെയിൽപ്പാതയ്ക്കെതിരേ കെ. റെയിൽ വിരുദ്ധ ജനകീയപ്രതിരോധസമിതി കാട്ടിലപ്പീടികയിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 200 ദിവസം പിന്നിട്ടു. 200 ആം ദിവസത്തെ സത്യാഗ്രഹസമരം സമരസമിതി ചെയർമാൻ ടി.ടി.ഇസ്മയിൽ ഉദ്ഘാടനംചെയ്തു.
സത്യാഗ്രഹികൾക്കുള്ള ബാഡ്ജും അദ്ദേഹം വിതരണംചെയ്തു. കെ.റെയിൽ പദ്ധതി ഉപേക്ഷിച്ചാൽ സമരത്തിൽനിന്ന് പിൻമാറുമെന്ന് അദ്ദേഹം പറഞ്ഞു. ബാബു ചെറുവത്ത്, നസീർ ന്യൂജല്ല, പ്രവീൺ ചെറുവത്ത്, ഫാറൂഖ് കമ്പായത്തിൽ, സി.കെ. ചോയിക്കുട്ടി എന്നിവർ സംസാരിച്ചു.