കാട്ടിലപ്പീടിക മരക്കാട്ട്ചീനി തറമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: കാട്ടിലപ്പീടിക മരക്കാട്ട്ചീനി തറമ്മൽ റോഡ് നാട്ടുകാർക്കായ് തുറന്നുകൊടുത്തു. റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ബാബുരാജ് നിർവ്വഹിച്ചു. വാർഡ് മെമ്പർ സന്ധ്യ ഷിബു അധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്. പി.സുരേന്ദ്രൻ, പി.ടി.സോമൻ, അനീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു