കാഞ്ഞിലശ്ശേരിയിൽ ശിവരാത്രി ഉത്സവം


ചേമഞ്ചേരി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മലയ്ക്കെഴുന്നള്ളിപ്പ്, ആലിൻകീഴ്‌മേളം, കൊട്ടാരം ബിനുമാരാരുടെ തായമ്പക എന്നിവ നടന്നു.

വ്യാഴാഴ്ച മഹാശിവരാത്രി ദിവസം കാലത്ത് കാഴ്ചശീവേലി എഴുന്നള്ളിപ്പ്, തൃക്കുറ്റിശ്ശേരി മാരാരുടെ തായമ്പക, 12-ന് പള്ളിവേട്ട, ശ്യാമിൽ തിരുവങ്ങായൂരിന്റെ തായമ്പക എന്നിവ നടക്കും. 13-ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.