കശ്മീര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എംഎല്‍എ കാനത്തില്‍ ജമീല


കൊയിലാണ്ടി: കശ്മീര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ സുബേദാര്‍ എം.ശ്രീജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എംഎല്‍എ കാനത്തില്‍ ജമീല.ഇന്ന് രാവിലെ പൂക്കാട് പടിഞ്ഞാറെ തറയിലെ വീട്ടിലെത്തിയാണ് എംഎല്‍എ അനുശോചനം അറിയിച്ചത്. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സുബേദാര്‍ എം. ശ്രീജിത്തിന്റെ കുടുംബത്തോടൊപ്പവും നാടിനൊപ്പവും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് എംഎല്‍എ പറഞ്ഞു.

ഭാര്യയേയും രണ്ട് മക്കളേയും ഇന്ന് പുലര്‍ച്ചയോടെയാണ് മരണ വിവരം അറിയിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ അവധി കഴിഞ്ഞ് മടങ്ങിയ ശ്രീജിത്തിന്റെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് പൂക്കാട് ഗ്രാമം.