കശ്മീരില്‍ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ ജവാന്‍ മരിച്ചു



കല്‍പ്പറ്റ: ജമ്മുകാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലില്‍ വയനാട് സ്വദേശിയായ സൈനീകന്‍ മരിച്ചു. പൊഴുതന കറുവന്‍തോട് പണിക്കശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സി പി ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റില്‍ സേവനമനുഷ്ടിക്കുകയായിരുന്നു.

തിങ്കളാഴ്ച്ചയായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്ച വീട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.അമ്മ: ശോഭന. ഭാര്യ:സരിത. മക്കള്‍: അഭിനവ്, അമയ. സഹോദരന്‍: ഷൈജു(സിവില്‍ പൊലീസ് ഓഫീസര്‍).