കവിതയെഴുത്തിൽ വിസ്മയം തീർക്കുന്നവരാണോ നിങ്ങൾ? കെ.പി.കായലാട്‌ സാഹിത്യ പുരസ്കാരത്തിനായുള്ള രചനകൾ ക്ഷണിച്ച് പു.ക.സ മേപ്പയ്യൂർ


മേപ്പയ്യൂർ: പുരോഗമനകലാസാഹിത്യസംഘം (പു.ക.സ) മേപ്പയൂർ ഏർപ്പെടുത്തിയ ആറാമത് കെ പി കായലാട്‌ സാഹിത്യ പുരസ്കാരത്തിനായുള്ള കലാ സൃഷ്ടികൾ ക്ഷണിച്ചു. ഇത്തവണ കവിത സമാഹാരങ്ങൾക്കാണ് പുരസ്‌കാരം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2015 മുതൽ പ്രസിദ്ധികരിക്കപ്പെട്ട സൃഷ്ടികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അതിന്റെ മൂന്ന് പകർപ്പുകൾ അയക്കേണ്ടതാണ്. രചനകൾ 2021 ഡിസംബർ 30 ന് മുൻപായി ലഭിക്കുന്ന വിധത്തിൽ ആയ്ക്കണം.

ജനുവരി ഏഴിന് നടക്കുന്ന കെ.പി കായലാട് അനുസ്മരണ പരിപാടിയിൽ പുരസ്‌കാരം സമർപ്പിക്കും. ക്യാഷ് അവാർഡ് ,മെമന്റോ, പ്രശസ്തിപത്രം എന്നിവയാണ് പുരസ്കാരജേതാവിന് നൽകുക.

സൃഷ്ടികൾ അയക്കേണ്ട വിലാസം: കെ.രതീഷ്, കോർഡിനേറ്റർ കെപി കായലാട് സാഹിത്യ പുരസ്കാരം -2022 , മേപ്പയൂർ പി.ഒ കോഴിക്കോട്-673 524. ഫോൺ: 9946060727,9645686526


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.