കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്രക്കുളത്തില്‍ വീണ് മധ്യവയസ്കന് മരിച്ചു
പേരാമ്പ്ര: കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്രക്കുളത്തില്‍ വീണ് മധ്യവയസ്കന് മരിച്ചു. അമ്പത്തിയൊമ്പത് വയസ്സുള്ള മൂശാരി കണ്ടിഗോപിയാണ് മരിച്ചത്. പേരാമ്പ്ര ഫയര്‍ഫോഴ്സ് ഗോപിയെ രക്ഷിച്ച് കല്ലോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്
രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
ഏകദേശം അഞ്ച് മീറ്ററോളം ആഴമുള്ള കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്രക്കുളത്തിലാണ് ഗോപി വീണത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഗോപിയെ മുങ്ങിയെടുത്തത് പ്രഥമ ശുശ്രൂഷ നല്കി സേനയുടെ ആമ്പുലൻസിൽ കല്ലോട് ഗവ: ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗോപിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഫയർ ഓഫീസർമാരായ സിജീഷ് സി.കെ, ലതീഷ് എൻ.എം, എന്നിവർ ചേർന്ന് ഗോപിയെ മുങ്ങി എടുക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ പി.വിനോദിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഐ.ഉണ്ണികൃഷ്ണന്, ലതീഷ് എന്‍.എം, സോജു.പി.ആര്, സത്യനാഥ് പി.ആര്, അന്‍വര്‍ സാലി, സിജീഷ് സി.കെ, വി.കെ ഷൈജു, കെ.അജേഷ്, ഹോം ഗാര്‍ഡ് മാരായ കെ. ബാലകൃഷ്ണന്, അനീഷ് കുമാര്‍ പി.സി.എന്നിവര്‍ പങ്കെടുത്തു.