കല്ലൂരില്‍ വ്യാവസായിക പാര്‍ക്ക് തുടങ്ങണമെന്ന് സി.പി.എം പന്തിരിക്കര ലോക്കല്‍ സമ്മേളനം; പുതിയ ലോക്കല്‍ സെക്രട്ടറിയായി പി.എം കുമാരന്‍


പേരാമ്പ്ര: സി.പി.എം പന്തിരിക്കര ലോക്കല്‍ കമ്മിറ്റിയെ ഇനി പി.എം കുമാരന്‍ നയിക്കും. സെക്രട്ടറി അടക്കം 1 3അംഗങ്ങളുള്ള പുതിയ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. ഒരു വനിത ഉള്‍പ്പെടെ കമ്മിറ്റിയില്‍ രണ്ടുപേര്‍ പുതുമുഖങ്ങളാണ്. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി അംഗമായ എ.പി ബിപിന്‍, ശോഭ അജയ്കുമാര്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

പേരാമ്പ്ര ഏരിയ സെക്രട്ടറിയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എ.കെ ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍ മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ ഐസ്.കെ സജീഷ്, മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, എന്‍.കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

പന്തിരിക്കര ലോക്കല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കുഞ്ഞനന്തന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ഇ.എം ബാബു രക്ത സാക്ഷി പ്രമേയവും കെ.എം സാബു മാസ്റ്റര്‍ അനുശോചന പ്രമേയവം അവതരിപ്പിച്ചു. ഉണ്ണി വേങ്ങേരി, ഷിജു എ.സി, തങ്കമ്മ വര്‍ഗിസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ടി.പി രാമകൃഷ്ണന്‍ മന്ത്രിയായിരുന്ന സമയത്ത് വ്യാവസായിക പാര്‍ക്ക് നിര്‍മ്മിക്കാനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കല്ലൂരിലെ സ്ഥലത്ത് വ്യാവസായിക പാര്‍ക്ക് തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.

പി.എം കുമാരന്‍ (സെക്രട്ടറി), ഉണ്ണി വേങ്ങേരി, എ.കെ സദാനന്ദന്‍, എം.വി പങ്കജാക്ഷന്‍, തങ്കമ്മ വര്‍ഗീസ്, വി.എം ബാബു മാസ്റ്റര്‍, പി.സി ലെനിന്‍, കെ.എം സാബു മാസ്റ്റര്‍, സജീഷ് പുത്തൂര്‍, അബ്ദുള്‍ സലാം, സുജീപ്.വി, ശോഭ അജയകുമാര്‍, ബിപിന്‍ എ.പി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.