കല്ലാനോട് സ്‌കൂളിലേക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി


കൂരാച്ചുണ്ട്: രാവിലെ സ്‌കൂളിലേക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ജോയല്‍ അഗസ്റ്റിന്‍, അജില്‍ തോമസ് എന്നിവരെയാണ് കാണാതായത്.

രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ സമയം കഴിഞ്ഞും തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളില്‍ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തിയിട്ടില്ല എന്നാണ് അധ്യാപകര്‍ പറഞ്ഞതെന്ന് ജോയല്‍ അഗസ്റ്റിന്റെ ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


UPDATE: കാണാതായ കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.


കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചത്. രക്ഷിതാക്കള്‍ കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കാണാതായ കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്. നമ്പര്‍: 9446037782


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.