കല്ലാച്ചിയിലെ നൂര്‍ജഹാന്റെ മരണം മന്ത്രവാദ ചികിത്സക്കിടെയെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയെന്ന് യുവതിയുടെ മക്കള്‍


നാ​ദാ​പു​രം​: ഡി​സം​ബ​ർ ഏ​ഴി​ന്​ മ​രി​ച്ച നാ​ദാ​പു​രം ക​ല്ലാ​ച്ചി ച​ട്ടീ​ൻ​റ​വി​ട നൂ​ർ​ജ​ഹാന്റെ മ​ര​ണം മ​ന്ത്ര​വാ​ദ ചി​കി​ത്സ​കൊ​ണ്ടെ​ന്ന്​ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ നൂ​ർ​ജ​ഹാന്റെ മ​ക്ക​ൾ. അം​ഗീ​കൃ​ത ചി​കി​ത്സ​ക​ൾ മാ​ത്ര​മേ ഉമ്മയ്ക്ക്​ ന​ൽ​കി​യി​ട്ടു​ള്ളൂ. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന്​ ഉമ്മയുടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ലൊ​രാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​ചാ​ര​ണം ന​ട​ന്ന​തെ​ന്ന്​ മ​ക​ൻ ബ​ഷീ​ർ, മ​ക​ൾ സി.​വി. ജ​ലീ​ന എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

2020 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഉമ്മയുടെ​ ശ​രീ​ര​ത്തി​ൽ ചൊ​റി​പോ​ലെ വ​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ വി​ര​മി​ച്ച വ​ട​ക​ര​യി​ലെ ഡോ​ക്​​ട​റെ​യാ​ണ്​ കാ​ണി​ച്ച​ത്. അ​ദ്ദേ​ഹ​ത്തിന്റെ നി​ർ​ദേ​ശ പ്ര​കാ​രം ച​ർ​മ​രോ​ഗ വി​ദ​ഗ്​​ധ​യെ ക​ണ്ടു. 2020 ഡി​സം​ബ​ർ അ​ഞ്ചി​ന്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്​​തു. കു​മി​ള എ​ന്ന രോ​ഗ​മാ​ണെ​ന്നും പെ​​ട്ടെ​ന്ന്​​ കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യു​മെ​ന്നു​മ​റി​യി​ച്ചു. കോ​വി​ഡ്​ കാ​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നാ​വാ​ത്ത​തി​നാ​ലും മ​രു​ന്ന്​ ഒ​രാ​ഴ്​​ച ക​ഴി​ച്ചി​ട്ടും ഭേ​ദ​മാ​വാ​ത്ത​തി​നാ​ലും മ​ടിക്കൈ​യി​ലെ വൈ​ദ്യ​രു​ടെ ആ​യു​ർ​വേ​ദ ചി​കി​ത്സ​ തു​ട​ങ്ങി. രോ​ഗം ഭേ​ദ​മാ​വു​ന്ന​തി​നി​ടെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​യാ​ൾ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ഴി​ക്കോ​​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​വി​ടെ 38,956 രൂ​പ​യു​ടെ കു​ത്തിവെ​പ്പ്​ ന​ട​ത്തി​യ​തോ​ടെ ഉമ്മ​ അ​വ​ശ​യാ​യി. കാ​ഴ്​​ച മ​ങ്ങി ത​ല​യും കൈ​കാ​ലും മ​ര​വി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ടാം കു​ത്തിവെപ്പി​ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഉമ്മയ്ക്ക്​ കൊ​റോ​ണ ഫ​ലം പൊ​സി​റ്റി​വാ​യി മ​ട​ങ്ങേ​ണ്ടി​വ​ന്നു.

കു​ത്തി​വെ​പ്പിന്റെ പാ​ർ​ശ്വ​ഫ​ലം തു​ടർ​ന്ന​തോ​ടെ ഉമ്മയുടെ ആ​വ​ശ്യ​പ്ര​കാ​രം ഹോ​മി​യോ മ​രു​ന്ന്​ ന​ൽ​കി. ന​വം​ബ​ർ 24ന്​ ​കു​റ്റി​ക്കാ​ട്ടൂ​രി​ൽ പാ​ര​മ്പ​ര്യ വൈ​ദ്യന്റെ ചി​കി​ത്സ​യും തേ​ടി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ്​ എ​റ​ണാ​കു​ളം പൂ​ക്കാ​ട്ടു​പ​ടി​യി​ലെ ത​ഖ്​​ദീ​സ്​ ആ​ശു​പ​ത്രി​യി​ൽ അ​ലോ​പ്പ​തി ചി​കി​ത്സ തേ​ടി​യ​ത്. പി​റ്റേ​ന്ന്​ പു​ല​ർ​ച്ച ര​ണ്ടി​ന്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്.

മ​ന്ത്ര​വാ​ദ ചി​കി​ത്സ ന​ട​ത്തി​യെ​ന്നും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പ​രാ​തി ന​ൽ​കി പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​ച്ച​ത്​ പി​താ​വ്​ ജ​മാ​ലി​നോ​ടും ത​ങ്ങ​ളോ​ടു​മു​ള്ള വൈ​രാ​ഗ്യം കൊ​ണ്ടാ​ണെ​ന്നും ബ​ഷീ​റും ജ​ലീ​ന​യും ആ​രോ​പി​ച്ചു.