കല്‍പ്പത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചാലിക്കര ബ്രാഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു



കായണ്ണ ബസാര്‍: കല്‍പ്പത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചാലിക്കര ബ്രാഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ അധ്യക്ഷയായി. എസ്.പി. ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം. കുഞ്ഞിക്കണ്ണന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു.

കെ. മധുകൃഷ്ണന്‍, ഷിജി കൊട്ടാരക്കല്‍, ലിമ പാലയാട്ട്, സി. ബാലന്‍, വല്‍സന്‍ എടക്കോടന്‍, പി.എം. പ്രകാശന്‍, ടി.കെ. ഇബ്രായി, ടി.സി. കുഞ്ഞമ്മദ്, എന്‍. ആലിക്കുട്ടി, ആതിര ബാലന്‍ നായര്‍, എം. കുഞ്ഞിരാമുണ്ണി, കെ.ടി. ബാലകൃഷ്ണന്‍, കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.