കല്‍പ്പത്തൂരില്‍ മരിച്ച ശാന്തയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍
പേരാമ്പ്ര: കല്‍പ്പത്തൂരില്‍ മരണപ്പെട്ട ശാന്തയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ ഉപയോഗ ശുന്യമായ കിണറ്റില്‍ നിന്ന്. ഇന്ന് രാവിലെയാണ് ശാന്തയെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ മുതല്‍ ശാന്തയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ പറമ്പിലുള്ള ഉപയോഗ് ശുന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. ഇരുപത്തിയഞ്ചടിയോളം താഴ്ചയുള്ള കിണറ്റിലാണ് ശാന്ത വീണത്. ഉടന്‍തന്നെ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
പേരാമ്പ്ര ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ശാന്തയെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു.
പരേതനായ തട്ടാറപ്പൊയില്‍ ചന്ദ്രനാണ് ഭര്‍ത്താവ്. നിജില്‍, സിന്‍സി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: വിഷ്ണുപ്രിയ (മേപ്പയ്യൂര്‍), ഷിനോജ് (അയനിക്കാട്).