കല്‍പ്പത്തൂരില്‍ മധ്യവയസ്‌ക കിണറില്‍ വീണ് മരിച്ച നിലയില്‍
പേരാമ്പ്ര: കല്‍പ്പത്തൂരില്‍ മധ്യവയസ്‌കയെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പത്തൂരിലെ തട്ടാറപ്പൊയില്‍ ശാന്ത (45)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ശാന്തയെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഇരുപത്തിയഞ്ചടിയോളം താഴ്ചയുള്ള കിണറ്റിലാണ് ശാന്ത വീണത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഷികിലേഷ് കെ.കെ കിണറ്റിലിറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. സീനിയര്‍ ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ ഭക്തവത്സലന്‍, ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ സോജു പി.ആര്‍, രതീഷ് കെ.എന്‍, പ്രശാന്ത് ഇ.എം, ഷികിന്‍ ചന്ദ്രന്‍, വിജീഷ് ടി, സുധീഷ് എസ്.കെ, ഹോംഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.