കലാഭവൻ മണി അനുസ്മരണം; നാടൻപാട്ട് രചനയിൽ ബാബുരാജ് കീഴരിയൂരിന് ഒന്നാം സ്ഥാനം
കൊയിലാണ്ടി: കലാഭവൻ മണി ഫൌണ്ടേഷൻ കോഴിക്കോട് മണി അനുസ്മരണത്തോട് അനുബന്ധിച്ച നടത്തിയ നാടൻപാട്ടു രചന മാത്സരത്തിൽ കവിയും, നാടൻപാട്ടു കലാകാരനുമായ ബാബുരാജ് കീഴരുയൂർ ഒന്നാം സ്ഥാനം നേടി. 25 വർഷമായി നാടൻ കലാരംഗത്തു പ്രവർത്തിക്കുന്ന ഈ കലാകാരൻ ദേശീയ അവാർഡ് അടക്കം നിരവധി അവാർഡുകൾ കരസ്തമാക്കിയിട്ടുണ്ട്. കേരളത്തിലുടനീളം നിരവധി നാടൻ കലാ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ചെണ്ട, തുടി, കോൽക്കളി, വടക്കൻ പാട്ട് എന്നിവയിൽ വിദഗ്ദൻ കൂടിയാണ് ബാബുരാജ്. കേരളത്തിലാദ്യമായിപട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി നടത്തിയ നാടൻ കലാ പഠന സിബിരത്തിൽ ചെണ്ട, തുടി പരിശീലക്കാനായിട്ടുണ്ട്. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് കേരള സർക്കാരിന്റെ ഗദ്ധിക എന്ന പരിപാടിയിൽ എല്ലാ ജില്ലകളിലും നാടൻപാട്ടു അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ ഭാരവാഹിയുമാണ് ബാബുരാജ്