കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് മര്‍ദ്ദനം
ബെല്‍ത്തങ്ങാടി: പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിലാണ് സംഭവം. പശുക്കളെ കടത്തുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാക്കളെ ആക്രമിച്ചത്. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്ദുള്‍ റഹ്‌മാനും മുഹമ്മദ് മുസ്തഫയെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവര്‍ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമി സംഘത്തിലുണ്ടായിരുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബു, രാജേഷ് ഭട്ട്, ഗുരുപ്രസാദ്, ലോകേഷ്, ചിതാനന്ദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.