കര്‍ഷക മാര്‍ച്ചും കിസാന്‍ പഞ്ചായത്തും വിജയിപ്പിക്കണമെന്ന് കിസാന്‍ സഭ


പേരാമ്പ്ര: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പാര്‍ലിമെന്റില്‍ നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത കര്‍ഷക സമിതിയുടെ തീരുമാനം. അതിനാല്‍ നവംബര്‍ 26ാം തിയ്യതി നടത്താന്‍ തീരുമാനിച്ച സംയുക്ത കര്‍ഷക മാര്‍ച്ചും കിസാന്‍ പഞ്ചായത്തും വിജയിപ്പിക്കണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു. പരിപാടിയില്‍ കിസാന്‍ സഭ ജില്ലയിലെ എല്ലാ ഘടകങ്ങളും രംഗത്ത് ഇറങ്ങണമെന്ന് സെക്രട്ടറി ടി.കെ രാജന്‍ മാസ്റ്ററും പ്രസിഡന്റ് കെ നാരായണക്കുറുപ്പും പറഞ്ഞു.