കര്‍ഷക തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബി.കെ.എം.യു മേപ്പയ്യൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
മേപ്പയ്യൂര്‍: ഒരു കര്‍ഷക തൊഴിലാളിയില്‍ നിന്ന് അംശാദായം അഞ്ച് രൂപയില്‍ നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്ന് ബി.കെ.എം.യു മേപ്പയ്യൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയതു.
ശശി പൈതോത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.ബിജു, അസി.സെക്രട്ടറി അജയ് ആവള, ഇ.രാജന്‍, കൊളക്കണ്ടി ബാബു എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷവനില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
- എം.കെ രാമചന്ദ്രന്‍ (പ്രസിഡണ്ട്)
- സി.കെ പ്രഭാകരന്‍ (സെക്രട്ടറി)
- ജയരാജന്‍ കോലങ്കൈ (വൈസ് പ്രസിഡണ്ട്)
- കെ.കെ രവീന്ദ്രന്‍, ടി.പി ചന്ദ്രിക (ജോ: സെക്രട്ടറിമാര്‍ )