കര്‍ഷക ക്ഷേമനിധിയിലെ ആനുകൂല്യങ്ങള്‍ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് കിസാന്‍ സഭ
പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓക്ടോബര്‍ 27 ന് നടത്തുന്ന കര്‍ഷക കൂട്ടായ്മ വിജയിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ഷക ക്ഷേമനിധിയിലെ ആനുകൂല്യങ്ങള്‍ എത്രയും പെട്ടന്ന് നടപ്പിലാക്കുക, കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പിലാക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
മുന്‍ കൃഷി വകുപ്പ് മന്ത്രി വി.വി രാഘവന്റ ചരമദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തും. കിസാന്‍ സഭ കോഴിക്കോട് ജില്ലാക്കമ്മറ്റി പ്രസിഡന്റ് കെ.നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.കെ രാജന്‍ മാസ്റ്റര്‍ വിശദീകരണം നടത്തി. പി.കെ വിശ്വനാഥന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഇ.കെ വര്‍ഗ്ഗീസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.