കര്‍ഷകസമര ഭടന്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കൂത്താളിയില്‍ സി.പി.ഐ പ്രകടനം നടത്തി
പേരാമ്പ്ര: കേന്ദ്ര ഗവണ്‍മെന്റ് വിവാദകര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ കര്‍ഷക ഭടന്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും കൂത്താളിയില്‍ പ്രകടനം നടത്തി. സി.പി.ഐന്റെ നേതൃത്വത്തില്‍ പരിപാടി ശശി കിഴക്കന്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
വി.പി രാജന്‍ അധ്യക്ഷത വഹിച്ചു. ഒ.വിജയന്‍, പി.ടി കുമാരന്‍, എം.കെ ശ്രീധരന്‍, കെ.സി. നാരായണന്‍, ആര്‍.സജി, എം.കെ രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.