കര്‍ഷകര്‍ക്ക് ഇനി വിപണി ഉറപ്പ്; ചക്കിട്ടപാറയില്‍ നാടന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ആഴ്ച ചന്ത വരുന്നു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ നാടന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി ആഴ്ച ചന്ത വരുന്നു. പഞ്ചായത്തിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഇല്ലാത്ത പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത് തുടങ്ങുന്നത്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിഭവനും കുടുംബശ്രീ സി.ഡി.എസ്സും ചേര്‍ന്നാണ് എല്ലാ ശനിയാഴ്ചയും ആഴ്ച ചന്ത ഒരുക്കുക. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മുട്ട, തേന്‍, മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലലാ നാടന്‍ ഉല്‍പ്പന്നങ്ങളും ചന്തയില്‍ വില്‍പ്പനയ്‌ക്കെത്തും.
2022 ജനുവരി ഒന്ന് ശനിയാഴ്ച രാവിലെ 10:30 ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ആഴ്ച ചന്ത ഉദ്ഘാടനം ചെയ്യും. ചന്തയിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണം. 9526881089, 9526832927 എന്നീ നമ്പറുകളിലൊന്നില്‍ വിളിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വിളിക്കേണ്ടത്.
ആഴ്ച ചന്തയുടെ വിജയത്തിനായി എല്ലാ കര്‍ഷകരും ഏതെങ്കിലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചന്തയിലേക്ക് നല്‍കി സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.