കര്‍ഷകരെ ആശങ്കയിലാഴ്ത്തി കാട്ടുപന്നി ശല്യം; ചക്കിട്ടപ്പാറയില്‍ കപ്പ കൃഷി നശിപ്പിച്ചു
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ കാട്ടുപന്നി ശല്യം തുടരുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ആറാം വാര്‍ഡില്‍ ചെങ്കോട്ടക്കൊല്ലിയില്‍ മാക്കൂട്ടത്തില്‍ ബിജുവിന്റെ കപ്പ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഏകദേശം നൂറ്റിപ്പത്ത് മെരട്ട് കപ്പയാണ് കാട്ടുപന്നി നശിപ്പിച്ചത്.
അമ്പത് സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് ബിജു കൃഷി ചെയ്യുന്നത്. ഇതിനായി മുതുകാട് സഹകരണ ബാങ്കില്‍ നിന്നും ഇരുപത്തി അയ്യായിരം രൂപ ലോണും എടുത്തിരുന്നു. കാട്ടുപന്നി കൃഷി നശിപ്പിച്ചതോടെ ഇനി എന്തു ചെയ്യുമെന്നറിയാതെ ധര്‍മ്മസങ്കടിലാണ് ബിജു.
വനം വകുപ്പ് പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോപം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനിച്ചു.