കര്‍ഷകരുടെ പ്രതിഷേധം: താമരശ്ശേരി ബിഷപ്പും പെരുവണ്ണാമൂഴിയിലേക്ക്


പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ വി.ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അതിജീവന രാപ്പകല്‍ സമരം രണ്ടാം ദിവസം പിന്നിടുമ്പോള്‍ പന്തലില്‍ താമരശ്ശേരി ബിഷപ്പ് സന്ദര്‍ശനം നടത്തും. വൈകീട്ട് അഞ്ച് മണിക്കാണ് താമരശ്ശേരി ബിഷപ്പ് സന്ദര്‍ശനം നടത്തുക.

വന്യ മൃഗശല്യത്തില്‍ നിന്നും പ്രദേശത്തെ കര്‍ഷകര്‍ക്ക് ശാശ്വത പരിഹാരം ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് വി.ഫാം കര്‍ഷക സംഘടന ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറ പറഞ്ഞു.