കര്‍ഷകരുടെ പോരാട്ടത്തിനു മുമ്പില്‍ മുട്ടുകുത്തി ബി.ജെ.പി സര്‍ക്കാര്‍: മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഒടുവിൽ കർഷക സമരത്തിന് ചരിത്ര വിജയം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ എതിര്‍പ്പുയര്‍ത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി അറിയിച്ചു. പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ജനങ്ങള്‍ കാര്‍ഷിക നിയമങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു വിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അവരെ വിശ്വാസത്തിലെടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി. അവര്‍ക്ക് എതിര്‍പ്പുള്ള സെക്ഷനുകള്‍ മാറ്റംവരുത്താനും ഞങ്ങള്‍ ഒരുങ്ങി. ഒരുവിഭാഗം കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ രാജ്യത്തെ ജനതയോട് മാപ്പു ചോദിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന കാര്യം അറിയിച്ചത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.