കര്‍ഷകക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കിസാന്‍ സഭ
പേരാമ്പ്ര: കര്‍ഷക ക്ഷേമബോര്‍ഡ് പ്രര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 27ന് നടക്കുന്ന കര്‍ഷക കൂട്ടായ്മ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഒ.ടി രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.നാരായണക്കുറുപ്പ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കെ.വി നാരായണന്‍, എ.വത്സകുമാര്‍ എന്നിവര്‍ സംസാരിച്ചു.