കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കുറ്റ്യാടി സ്വദേശി മുനീററില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 911 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.
സൂപ്രണ്ട് കെ.കെ. പ്രവീണ്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസല്‍, കപില്‍ദേവ് സൂറിറ, ഹെഡ് ഹവില്‍ദാര്‍മാരായ എം. സന്തോഷ് കുമാര്‍, ഇ.വി. മോഹനന്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.