കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 72 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 72 ലക്ഷം രൂപ വിലവരുന്ന 1500.8ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒട്ടിച്ചുവച്ച നിലയില്‍ സ്വര്‍ണമിശ്രിതമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ എസ്ജി 703 നമ്പര്‍ സ്പൈസി ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയില്‍ 1798 ഗ്രാം മിശ്രിതമാണ് ഒട്ടിച്ചുവെച്ചത്. ഇതില്‍ നിന്ന് 1500.8 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.
വിദേശത്ത് നിന്ന് ലഭിച്ച രഹസ്യ വിവരപ്രകാരമാണ് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.