കരിപ്പൂരില്‍ 76 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചെടുത്തു


കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം 3 യാത്രക്കാരില്‍ നിന്ന് പിടികൂടി.ദുബായില്‍ നിന്നെത്തിയ മലപ്പുറം കാളിക്കാവ് സ്വദേശി സുനീര്‍(33) ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 865 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇതിന് 43 ലക്ഷം രൂപ കണക്കാക്കുന്നുണ്ട്.

അസിസ്റ്റന്റ് കമ്മീഷണറര്‍ കെ.വി രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് സി, സുരേഷഅ ബാബു,ഇന്‍സ്‌പെക്ടര്‍മാരായ എം പ്രതീഷ്,ഇ. മുഹമ്മദ് ഫൈസല്‍,സന്തോഷ് ജോണ്‍, ഹെഡ് ഹാവിദാര്‍,എം സന്തോഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നവാസ്(23),ദുബായില്‍ നിന്നെത്തിയ കര്‍ണാടക ബട്കല്‍ സ്വദേശി അബ്ദുല്ല എന്നിവരില്‍ നിന്നായി 33 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് വിഭാഗവും പിടികൂടി.

ഇതിന് 33 ലക്ഷം രൂപയോളം വിലവരും. സിഡി രൂപത്തില്‍ ഹാര്‍ഡ് ഡിസ്‌കിനുളളില്‍ ഒളിപ്പിച്ച 498.5 ഗ്രാം സ്വര്‍ണമാണ് നവാസിന്റെ ബാഗേജില്‍ നിന്ന് കണ്ടെടുത്തത്. അബ്ദുല്ല ഷര്‍ട്ടില്‍ ഒളിപ്പിച്ച 136 ഗ്രാം സ്വര്‍ണമിശ്രിതം പേനയുടെ റീഫില്ലറിലും ധരിച്ച പാന്റിന്റെ കീശയിലും ഒളിപ്പിച്ച 79 ഗ്രാം സ്വര്‍ണം എന്നിവയും കണ്ടെടുത്തു.