കരിപ്പൂരില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം പിടിച്ചു


കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം പിടികൂടി. ദുബായില്‍ നിന്നെത്തിയ മലപ്പുറം കൊടിഞ്ഞി സ്വദേശിയില്‍നിന്ന് 877.9 ഗ്രാമും ഷാര്‍ജയില്‍ നിന്ന് വന്ന വയനാട് മാനന്തവാടി സ്വദേശിയില്‍ നിന്ന് 832.57 ഗ്രാമും സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്.

കസ്റ്റംസ് അസി. കമീഷണര്‍ കെ വി രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ കെ കെ പ്രവീണ്‍കുമാര്‍, കെ കെ സന്തോഷ് ജോണ്‍, ഇന്‍സ്പെക്ടര്‍മാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍മാരായ എം സന്തോഷ്‌കുമാര്‍, ഇ വി മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.