കരയില്‍ നിന്ന് മത്തിപെറുക്കി കൊയിലാണ്ടിക്കാര്‍; മായന്‍ കടപ്പുറത്ത് മത്തിച്ചാകര (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടി മായന്‍ കടപ്പുറത്ത് മത്തിച്ചാകര. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കരയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മത്തി കണ്ടത്. കരയില്‍ നിന്നും കൈകൊണ്ട് മത്തിപെറുക്കിയെടുക്കാന്‍ ബക്കറ്റുകളുമായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ചെറുവള്ളങ്ങളില്‍ നിന്നും വലയിടുമ്പോള്‍ മീനുകള്‍ പേടിച്ച് ദിശമാറി കരയിലേക്ക് കൂട്ടത്തോടെ വരുന്നതുകൊണ്ടാണ് ഇങ്ങനെയുണ്ടാവുന്നതെന്ന് മത്സ്യത്തൊഴിലാളിയായ ആദര്‍ശ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തീരത്തോട് അടുത്തഭാഗങ്ങളിലായതിനാല്‍ ചെറുവെള്ളങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്ന (മത്തിചാളാല)വര്‍ക്കാണ് ഇത് പിടിക്കാന്‍ കഴിഞ്ഞതെന്ന് കൊയിലാണ്ടി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായ ഹംസ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വലിയ ബോട്ടുകള്‍ക്ക് ഇവിടെ വലയിടാന്‍ കഴിയില്ല. ചെറുതോണികളില്‍ മത്സ്യബന്ധത്തിനിറങ്ങിയ എല്ലാവര്‍ക്കും മത്തികിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കരയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ഇടയ്ക്ക് മീനുകള്‍ കൂട്ടത്തോടെ എത്തുന്നത് മുമ്പും പലതവണയുണ്ടായിട്ടുണ്ടെന്ന് ഹംസ പറയുന്നു.