കയ്യേലിയില് വെയ്സ്റ്റ് ബോട്ടില്‍ ക്യാരിയര്‍ സ്ഥാപിച്ച് എരവട്ടൂര്‍ കൈരളി സ്വയം സഹായ സംഘം
പേരാമ്പ്ര: പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റും റോഡിലും പരിസരങ്ങളും വലിച്ചെറിയുന്നത് ഒഴിവാക്കാനായി കൈരളി സ്വയം സഹായ സംഘം എരവട്ടൂരിന്റെ നേതൃത്വത്തില്‍ കയ്യേലി ബസ്റ്റോപ്പില്‍ വെയ്സ്റ്റ് ബോട്ടില്‍ ക്യാരിയര്‍ സ്ഥാപിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ.നഫീസയുടെ അദ്ധ്യക്ഷത വഹിച്ചു. പരിസര മലിനീകരണത്തെ സംബന്ധിച്ചു ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല സെക്രട്ടറി പി ബാലകൃഷ്ണന് പ്രഭാഷണം നടത്തി. ദാമോദരന്‍ മാസ്റ്റര്‍, പി.ദാമോദരന്‍, സചിലതാ എന്നിവര്‍ സംസാരിച്ചു.