കമ്മീഷന്‍ ഭരണകൂടത്തെ ജനങ്ങള്‍ തള്ളുമെന്ന് സത്യന്‍ കടിയങ്ങാട്; മേപ്പയ്യൂരില്‍ യു.ഡി.എഫിന്റെ ധര്‍ണ്ണ


മേപ്പയ്യൂര്‍: കേരളത്തിലെ കമ്മീഷന്‍ ഭരണകൂടത്തെ ജനങ്ങള്‍ തള്ളുമെന്ന് കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്. മേപ്പയ്യൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സായാഹ്ന ധര്‍ണ്ണയുടെ ഭാഗമായാണ് യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ധര്‍ണ്ണ നടത്തിയത്.

പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ അദ്ധ്യക്ഷനായി. എം.കെ.അബ്ദുറഹിമാന്‍, ടി.കെ.എ.ലത്തീഫ്, കെ.പി.വേണുഗോപാല്‍, അഷീദ നടുക്കാട്ടില്‍, ആന്തേരി ഗോപാലകൃഷ്ണന്‍, സി.എം.ബാബു, എം.എം.അഷറഫ് എന്നിവര്‍ സംസാരിച്ചു.

മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, ഷബിര്‍ ജന്നത്ത്, റാബിയ എടത്തുക്കണ്ടി, സറീന ഒളോറ, ശ്രീനിലയം വിജയന്‍, ഇ.കെ.മുഹമ്മദ് ബഷീര്‍, സി.പി.നാരായണന്‍, വി.മുജീബ്, കെ.എം.അസീസ്, മുജീബ് കോമത്ത്, കെ.ലബീബ് അഷറഫ്, എം.കെ.ഫസലുറഹ്മാന്‍ തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.