കന്നാട്ടി കരുപാറ തെക്കേച്ചാലില്‍ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു


പേരാമ്പ്ര: കന്നാട്ടി കരുപാറതെക്കേച്ചാലില്‍ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. കിഴക്കേക്കര പാര്‍വ്വതി അമ്മയാണ് ഭാര്യ.

മക്കള്‍: കെ സി ശ്രീനിവാസന്‍(സി.കെ. സ്റ്റോഴ്‌സ് പന്തിരിക്കര), ശ്രീജ മുതുവണ്ണാച്ച.
മരുമക്കള്‍: ബിനു കൂത്താളി, മോഹനന്‍ മുതുവണ്ണാച്ച (നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, കോഴിക്കോട്)
സഹോദരങ്ങള്‍: ചിരുതേയി അമ്മ വഞ്ചിവയലില്‍, പരേതരായ രാമന്‍ നമ്പ്യാര്‍, കണാരന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാര്‍, കേളുനമ്പ്യാര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍