കനാലുകള്‍ അറ്റകുറ്റ പണി നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം നൊച്ചാട് മേഖലാ കണ്‍വന്‍ഷന്‍
പേരാമ്പ്ര: കനാലുകള്‍ അറ്റകുറ്റ പണി നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം നൊച്ചാട് മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കനാല്‍ തുറക്കാന്‍ ഒരു മാസം മാത്രമേയുള്ളൂ എന്നിരിക്കെ ഇതുവരെ കനാലിന്റെ അറ്റകുറ്റ പണി നടന്നിട്ടില്ലെന്ന് കണ്‍വെന്‍ഷന്‍ ആരോപിച്ചു.
ആവര്‍ത്തന ചിലവിന്റെ പേരില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്തത് കാരണം മെയിന്‍ കനാലുകളും ബ്രാഞ്ച് കനാലുകളും അറ്റകുറ്റ പണി നടന്നിട്ടില്ല. അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജലസേചന വകുപ്പ് തയ്യാറാവണം. ഇല്ലങ്കില്‍ കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സ്ഥിതി ഉണ്ടാവും.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തികള്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം നൊച്ചാട് മേഖലാ സ്പഷ്യല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടന്ന കണ്‍വന്‍ഷന്‍ പേരാമ്പ്ര ഏരിയാ സെക്രട്ടറി ടി.സി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. എടവന സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
വി.ടി ബാലന്‍, കെ.ടി ബാലകൃഷ്ണന്‍, ഇവല്‍സല എന്നിവര്‍ സംസാരിച്ചു. കര്‍ഷക സംഘം നൊച്ചാട് മേഖാലാ കമ്മറ്റി വിഭജിച്ച് നോര്‍ത്ത് മേഖലാ സൗത്ത് മേഖാല കമ്മറ്റികള്‍ രൂപീകരിച്ചു. സൗത്ത് മേഖലയില്‍ പി.ടി സത്യന്‍ പ്രസിഡന്റായും. എം ചന്ദ്രന്‍മാസ്റ്റര്‍ സെക്രട്ടറിയായും
നോര്‍ത്ത് മേഖലയില്‍ കെ.ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രസിഡന്റായും അബ്ദുള്‍ ശങ്കറെ സെക്രട്ടറിയായും തെരെഞ്ഞെടുത്തു.