കനത്ത മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു


കോഴിക്കോട്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനങ്ങള്‍ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. പുലര്‍ച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്.

3:30 ന് ഷാര്‍ജയില്‍ നിന്നും എത്തേണ്ടുന്ന എയര്‍ അറേബ്യ കോയമ്പത്തൂരിലേക്കും 4:55 ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, 6:35 ന് എത്തേണ്ട ഫ്‌ളൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി -കാലിക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

മൂടല്‍മഞ്ഞ് ഒഴിഞ്ഞെന്നും അടുത്ത സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.