കനത്ത മഴ: സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് നീട്ടി വച്ചു


തിരുവനന്തപുരം: സംസ്​ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്ത്​ ​കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ തോതില്‍ തുറക്കുന്നത് ബുധനാഴ്ചയിലേക്ക് നീട്ടി.

തീവ്ര മഴയെ തുടര്‍ന്നാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന ക്ലാസുകള്‍ ബുധനാഴ്ചയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തിലാണ്​ തീരുമാനം.