കനത്ത മഴ: പി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റിവച്ചു


തിരുവനന്തപുരം: മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 21, 23 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്.

പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.