കനത്ത മഴയിൽ കൊരയങ്ങാട് വീട് തകർന്ന നിലയിൽ


കൊയിലാണ്ടി: കനത്ത മഴയിൽ ദുരിതങ്ങൾ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും കോരയങ്ങാട് വീട് തകർന്നു. കൊരയങ്ങാട് തെരുവിലെ കിണറ്റിൻകര പരേതനായ നാരായണൻ്റെ മകൻ മണിയുടെ വീടാണ് തകർന്നത്.

വീടിന്റെ മുകൾ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഓടുകളെല്ലാം പൊട്ടി നശിച്ചു. മഴ ശക്തമായതോടെ വീടിൻ്റെ ശോചനീയാവസ്ഥയെ തുടർന്ന് ഇയാൾ ബന്ധുവീട്ടിലെക്ക് താമസം മാറിയിരുന്നു. ഇതിനാൽ വലിയ അപകടമാണ് ഒഴിവായത്.

വീട് തകർന്നതിനെ സംബന്ധിച്ച് വില്ലജ് ഓഫീസിലും താലൂക്ക് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.

 

summary: House collapsed in Korayangad due to heavy rain