കനത്ത മഴയില്‍ മൊകേരി ടൗണില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു
കുറ്റ്യാടി: കനത്ത മഴയില്‍ കുറ്റ്യാടിക്കടുത്ത് മൊകേരി ടൗണില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. ടൗണിലെ പഴയ കെട്ടിടങ്ങളില്‍ ഒന്നാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ആളപായമില്ല.
മൊകേരിയിലെ എ.ടി.എം ലേക്ക് അടക്കം നിരവധി ആളുകള്‍ കടന്നു പേകുന്ന ഭാഗത്തേക്കാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന് സമീപമാ വഴിയിലോ അപകട സമയത്ത് ആളുകളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.