കനത്ത ചൂടിന് ഇത്തിരി ആശ്വാസം, കൊയിലാണ്ടിയില്‍ വേനല്‍മഴയെത്തി..
കൊയിലാണ്ടി: ചുട്ടു പൊള്ളുന്ന ചൂടിന് ആശ്വാസമായി കൊയിലാണ്ടിയിലും വേനല്‍ മഴയെത്തി. ഒരു മാസമായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായാണ് പ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചിരിക്കുന്നത്. ഇടിയോടു കൂടിയ മഴക്കൊപ്പം പലയിടത്തും അതിശക്തമായ കാറ്റും അനുഭവപ്പെട്ടു. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. സംസ്ഥാനത്താകെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് വൈകുന്നേരം മുതല്‍ പരക്കെ മഴ ലഭിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ പലയിടത്തും മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഗതാഗതം സ്തംഭിച്ചു, കൊയിലാണ്ടിയിലെ പല പ്രദേശങ്ങളിലും വൈദ്യുതിബന്ധം താറുമാറായ നിലയിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ജില്ലയിലാകെ വ്യാപമായ നാശനഷ്ടം സംഭവിച്ചിരുന്നു. വാഴ, തെങ്ങ്, തുടങ്ങിയ വിളകളാണ് കൂടുതലായും നശിച്ചത്.
തീവ്രമായ കാറ്റത്ത് മരങ്ങൾ വീണ്ടും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള അപകട മോ, അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ 9496010101 എന്ന എമർജൻസി നമ്പറിലോ അതത് സെക്ഷൻ ഓഫീസിലോ അറിയിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.