കനത്ത കാറ്റ്; ചോർച്ചപ്പാലത്തിന് സമീപം മരം മുറിഞ്ഞ് വീണ് ട്രാൻസ്ഫോമറും അഞ്ച് പോസ്റ്റുകളും പൂർണമായി തകർന്നു; ഏഴ് സമീപ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതിയുണ്ടാകില്ല


കൊയിലാണ്ടി: മൂടാടി ഇലക്ട്രിക് സെക്ഷന് കീഴിൽ വിയ്യൂർ ചോർച്ചപ്പാലത്തിന് സമീപം മരംമുറിഞ്ഞ് വീണ് ഇലക്ട്രിക് ലൈനും, പോസ്റ്റുകളും തകർന്നു. കൊല്ലം പൊറ്റോൽ താഴെ നടേരി റോഡിൽ ചോർച്ചപ്പാലത്തിന് സമീപത്തായായി പുലർച്ചെ അഞ്ച് മണിയോടെയാണ് മഴയിൽ മരം മുറിഞ്ഞ് ഇലക്ട്രിക് ലൈനിൽ വീണത്.

ട്രാൻസ്ഫോർമർ ഉൾപ്പെടെ അഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ പൂർണ്ണമായി തകർന്നു. പൊറ്റോൽ താഴെ ട്രാൻസ്ഫോർമറാണ് തകർന്നത്. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വെള്ളം കെട്ടി നിൽക്കുന്നത് അറ്റകുറ്റപ്പണിക്ക് പ്രയാസമുണ്ടാക്കുന്നതായി ജീവനക്കാർ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ മരംമുറിച്ചു മാറ്റുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

പന്തലായനി, കേളുവേട്ടൻ മന്ദിരം, എസ്.എൻ.ഡി.പി കോളേജ്, ചോർച്ചപ്പാലം ഭാഗം, കൊല്ലം, കുട്ടത്ത് കുന്ന്, കോമത്ത് ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ദൃശ്യങ്ങൾ കാണാം